• എല്ലാവർക്കും കുറ്റിയാടിയുടെ സ്വന്തം വെബ്‌സൈറ്റിലേക്ക് സ്വാഗതം
  • WELCOME TO KUTTIYADIONLINE.COM
Top News
2017 Feb 19
മരുതോങ്കര പഞ്ചായത്തിലെ കെസിമുക്കിൽ ആരാധനാലയം, ഗവ. എൽപി സ്കൂൾ, ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവയ്ക്കും ജനവാസമേഖലയ്ക്കും സമീപത്തായി വിദേശ മദ്യഷാപ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകാൻ കർമസമിതി രൂപീകരിച്ചു. ഭാരവാഹികൾ. സജീവൻ കാരങ്കോട്ട് (ചെയ) എം.പി. പ്രദീപൻ (വൈസ് ചെയ) കേളോത്ത് കുഞ്ഞമ്മദ് (കൺ) കെ.പി. ചന്ദ്രൻ (ജോ ...
By : admin
2017 Feb 18
ആർഎസ്എസിന്റെ ഹിഡൻ അജൻഡ നടപ്പിലാക്കി രാജ്യത്ത് നരേന്ദ്ര മോദി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പംതന്നെ കേരളത്തിൽ പിണറായി വിജയൻ സിപിഎം അജൻഡ നടപ്പിലാക്കി അക്രമ രാഷ്ട്രീയത്തിന് പ്രോത്സാഹനം നൽകുകയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. നാം നരേന്ദ്ര മോദിയുടെ അടിമകളല്ല,എന്ന മുദ്രാവാക്യവുമായി കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം  .ഇന്ത്യ എന്ന മതേതര രാഷ്ട്രത്തിൽ ബിജെപിയുടെ വർഗീയ അജൻഡ ജനങ്ങൾ തള്ളുമെന്നും ലോകാരാധ്യനായ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ പോലും അവഗണിച്ച് മുന്നേറുന്ന കേന്ദ്ര ഭരണത്തിന് ജനങ്ങളുടെ വിശ്വാസം എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത ...
By : admin
2017 Feb 16
തളീക്കര കൈരളി ഗ്രന്ഥാലയം വയോജന സംഗമം നടത്തി. എ. കരുണാകരൻ അധ്യക്ഷത വഹിച്ചു. വി.കെ. വൽസരാജൻ, എ. രാജൻ, രഘുനാഥ്, നാരായണൻ, വേണുഗോപാൽ, ഇ.കെ. സുഗതൻ, അശോകൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗം പി. നാരായണനെ ...
By : admin
2017 Feb 14
അൽറഹ്മചാരിറ്റബിൾ സൊസൈറ്റി പാലക്കാടും, തണൽ കൽപകഞ്ചേരിയും ചേർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദരിദ്രരായ ഗ്രാമവാസികൾക്കുള്ള വസ്ത്ര ശേഖരണ പദ്ധതിയിൽ കേരള ഹോട്ടൽ ആൻറ് റസ്റ്ററൻറ് അസോസിയേഷൻ കുറ്റ്യാടി യൂണിറ്റും പങ്കുചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.സി.അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സ്വരൂപിച്ച വസ്ത്രങ്ങൾ കുറ്റ്യാടി എസ്.ഐ. ജനാർദിൽ നിന്നും മേഖല പ്രസിഡന്റ് റാഫി കണ്ടത്തിൽ ഏറ്റുവാങ്ങി. മികച്ച സംഘടനാ പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കെഎച്ച് ആർഎ കോഴിക്കോട് ജില്ലാ കമ്മിറ്റിക്കുള്ള സ്നേഹോപഹാരം ജില്ലാ പ്രസിഡൻറ് മുഹമ്മദ് സുഹൈലിന് യൂണിറ്റ് ട്രഷറർ ബഷീർ ചീക്കിസ് കൈമാറി. . ഓപ്പറേഷൻ സുലൈമാനിയുടെ ചെക്ക് വർക്കിംഗ് പ്രസിഡന്റ് കൃഷ്ണൻ പുളത്തറ കുറ്റ്യാടി ജെഎച്ച്ഐ ഗോപാലിൽ നിന്നും സ്വീകരിച്ചു. ...
By : admin
Events
No results found.
2016-09-14   തിരുവോണം - ബാങ്ക് അവധി
2016-09-16   ഗുരു ജയന്തി - ബാങ്ക് അവധി
2016-09-19   തിങ്കൾ - സ്‌കൂൾ തുറക്കുന്നു
2016-09-21   (ബുധൻ) ഗുരു സമാധി - ബാങ്ക് അവധി
Recent 'Tips And Tricks'
2015 Mar 30
കുടവയർ ഏതൊരു വ്യക്തിയേയും അസ്വസ്ഥമാക്കുന്ന സംഭവമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ സിംപിളായി ഒതുക്കമുള്ള വയർ സ്വന്തമാക്കാം. 1 വയറ്റിൽ കൊഴുപ്പടിയുന്നതാണ് കുടവയറിന്റെ ഒരു കാരണം. ധാരാളം വെള്ളം കുടിക്കുന്നത് കൊഴുപ്പകറ്റും. 2 ഇറുകിയ വസ്ത്രം ധരിക്കാതിരിക്കുക. ഇറുകിയ വസ്ത്രം വയറിന്റെ മുകൾ ഭാഗത്ത് കൊഴുപ്പടിയാൻ ഇടയാക്കും 3 ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കുക 4 ചെറുനാരങ്ങാനീരും തേനും ഇളംചൂടുവെള്ളത്തിൽ കലർത്തി കഴിക്കുന്നത് നല്ലതാണ് 5 കാപ്പി, റിഫൈന്‍ഡ് ഷുഗര്‍, മദ്യം, പ്രോസസ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക. 6 വ്യായാമം ശീലമാക്കുക 7 ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക 8 ഇരുന്നു ജോലി ചെയ്യുന്നവർ നിവർന്നിരിക്കാൻ ...
By : admin
2015 Mar 04
നിങ്ങള്‍ കാന്‍സര്‍ ബാധിതനാണ്, ഏവരും ഞെട്ടുന്ന രണ്ടു വാക്കുകള്‍ ആണിവ. ആരും കേള്‍ക്കുവാന്‍ ആഗ്രഹിക്കാത്തതും. ദുഖകരമെന്നു പറയട്ടെ നോര്‍ത്ത് അമേരിക്കയില്‍ മാത്രം ഈ യടുത്ത് നടത്തിയ സര്‍വ്വേയില്‍ ഓരോ ദിനവും 5,000 ആളുകള്‍ ഈ വാക്കുകള്‍ കേള്‍ക്കുന്നുണ്ടെന്നാണ് കണക്ക്. അതിനെക്കാള്‍ അപകടകരമായി അമേരിക്കയില്‍ മരണത്തിനുള്ള രണ്ടാമത്തെ ഏറ്റവും വലിയ കാരണമായി മാറിയിരികുകയാണ് കാന്‍സര്‍ രോഗം. അമേരിക്കയിലെ പ്രമുഖ ഹോളിസ്റ്റിക് വിദഗ്ദനായ ഡേവിഡ്‌ ബ്രൌണ്‍സ്റ്റെയിന്‍ വര്‍ഷങ്ങളായി കാന്‍സര്‍ രോഗത്തെ കുറിച്ച് പഠിക്കുകയും ആ രോഗം എങ്ങിനെ വരുന്നത് തടയാമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബ്രൌണ്‍സ്റ്റെയിന്റെ അഭിപ്രായത്തില്‍ കാന്‍സര്‍ രോഗം വന്നു കഴിഞ്ഞാല്‍ പിന്നീടു അതില്‍ നിന്നും രക്ഷപ്പെടുന്നത് വളരെ ചുരുക്കം പേരാണെന്നും കാന്‍സര്‍ രോഗത്തെ ...
By : admin
2015 Jan 08
പച്ചക്കറികള്‍ക്കു തീവിലയാണ്‌. തൊട്ടാല്‍ പൊളളും. അരമനസ്സുവെച്ചാല്‍ മതി. വിലക്കയറ്റത്തില്‍ നിന്ന്‌ അല്‍പ്പം ആശ്വാസം നേടാം. എല്ലാവര്‍ക്കും വീട്ടില്‍ അത്യാവശ്യമാണ്‌ പച്ചക്കറി. ദിവസേന വേണം. വിപണിയില്‍ നിന്ന്‌ വന്‍വില കൊടുത്തു വാങ്ങുന്ന പച്ചക്കറി അപ്പാടെ വിഷമയമാണ്‌. അരമണിക്കൂറെങ്കിലും വിനാഗിരി ചേര്‍ത്ത വെളളത്തില്‍ ഇട്ടുവെച്ചാലേ ഉപയോഗിക്കാനാകൂ എന്ന പ്രശ്‌നവുമുണ്ട്‌. എന്നാല്‍ കീടനാശിനികള്‍ തളിക്കാത്ത പച്ചക്കറികള്‍ വീട്ടിലുണ്ടാക്കിയാല്‍ ആരോഗ്യവും കേടാകില്ല, പോക്കറ്റും ചോരില്ല. വീടിനു ചുറ്റും സ്‌ഥലമുള്ളവര്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയില്ലെങ്കില്‍ നാടിനോടു ചെയ്യുന്ന കുറ്റകൃത്യമാണ്‌. കുറഞ്ഞത്‌ ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്ന സ്‌ഥലമായാല്‍ നന്ന്‌. വളരെക്കാലത്തേക്കു വിളവു തരുന്ന കറിവേപ്പ്‌, ...
By : admin
2014 Dec 16
അലര്‍ജിയുടെ വിഷമതകള്‍ കൊണ്ട് വലയേണ്ടി വരുന്നത് കുട്ടികളെയും മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടും പ്രതിസന്ധിയും ഉണ്ടാക്കുന്നു. കുട്ടികളിലെ അലര്‍ജിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കണം. അച്ഛനോ, അമ്മയോ അലര്‍ജി യുള്ളവരാണോ? എങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജിയു ണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അലര്‍ജിക്കു കാരണമാകുന്ന ജീന്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതാണിതിന്റെ കാരണം. കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്. മണ്ണിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കുന്ന കുട്ടികള്‍ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിക്കാ റില്ല. എന്നാല്‍ മാതാപിതാക്കള്‍ അലര്‍ജിയുള്ള കുട്ടികളെ കഴിവതും പൊടിയടിക്കുന്ന സാഹചര്യങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്. അതേസമയം വീടും കുട്ടിയുടെ പഠനമുറിയും പൊടിയില്ലാതെ ...
By : admin

Real Estate
Post Your Ad

kuttiyadionline Visitors